കോട്ടയം: സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ഈരാറ്റുപേട്ട മൂന്നിലവ് ചൊവ്വൂർ കുരിഞ്ഞംകുളത്ത് അഫീൽ ജോൺസണാണു മരിച്ചത്. പാലാ സെന്റ് തോമസ് എച്ച്എസ്എസ് പ്ലസ് വണ്‍ വിദ്യാർഥിയാണ് അഫീൽ. ഒക്ടോബർ നാലിനായിരുന്നു സംഭവം.
ഹാമർ ത്രോ മത്സരം നടക്കുന്നതിനു സമീപത്തുതന്നെ ജാവലിൻ ത്രോ മത്സരവും നടത്തിയതാണ് അപകടത്തിന് കാരണമായത്. ജാവലിൻ മത്സരത്തിനിടെ വൊളന്റിയറായിരുന്ന അഫീലിന്റെ തലയിൽ ഹാമർ പറന്നു വന്നു പതിക്കുകയായിരുന്നു. തലയോട്ടി പൊട്ടിച്ചിതറി തലച്ചോർ ഉള്ളിലേക്ക് അമർന്ന നിലയിലായിരുന്നു അഫീലിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ.
അഫീലിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി എങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. ഈരാറ്റുപേട്ട മൂന്നിലവ് ചൊവ്വൂർ കുരിഞ്ഞംകുളത്ത് ജോൺസൺ ജോർജിന്റെ മകനാണ് അഫീൽ.
Discussion about this post