കൊല്ലം: എറണാകുളം ജില്ലയ്ക്ക് പുറമെ കൊല്ലം ജില്ലയിലും കനത്ത മഴ തുടരുന്നു. ജില്ലയിലെ മിക്ക സ്ഥലങ്ങളിലെ വീടുകളും പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പല സ്ഥലങ്ങളിലും മണ്ണിടിച്ചിലൂം കൃഷിനാശവും ഉണ്ടായിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് പുനലൂര്‍ താലൂക്കില്‍ ഇടമണ്ണില്‍ ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. മണ്‍ട്രോതുരുത്തില്‍ രണ്ടു വീടുകള്‍ തകര്‍ന്നപ്പോള്‍ പല വീടുകളിലും വെള്ളം കയറി. കൊട്ടാരക്കര താലൂക്കില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ഇതിനു പിന്നാലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. എംസി റോഡില്‍ വ്യാപാര സ്ഥാപനങളില്‍ വെള്ളം കയറി നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
കൊല്ലം ജില്ലയില്‍ മറ്റ് താലൂക്കുകളിലും നേരിയ തോതില്‍ മഴ തുടരുന്നു. പത്തനാപുരത്ത് ഏലകള്‍ വെള്ളത്തിനടിയിലായി. തോടുകളും കനാലുകളും കരകവിഞ്ഞ് ഒഴുകി. നെടുവത്തൂരിലും വീടുകളില്‍ വെള്ളം കയറിയ അവസ്ഥയിലാണ്. കുന്നിക്കോട് കൂരാംകോട് നാന്ദിഗ്രാം പ്രദേശത്ത് 10ഓളം വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവരെ ബന്ധുവീടുകളിലേക്ക് മാറ്റി.
Discussion about this post