പത്തനംതിട്ട: നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്ത് പോകാന്‍ ശ്രമിച്ച് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ വാദം പൊളിയുന്നു. പോലീസ് തന്നെ നിലത്തിട്ട് വലിച്ചിഴച്ചു മര്‍ദ്ദിച്ചെന്നും മരുന്ന് കഴിക്കാന്‍ പോലും അനുവദിച്ചില്ലെന്നും മജിസ്ട്രേറ്റിനു മുന്നില്‍ സുരേന്ദ്രന് പറഞ്ഞിരുന്നു. എന്നാല്‍ സുരേന്ദ്രന് പറഞ്ഞത് പച്ച കള്ളമെന്ന് തെളിയിച്ച് പോലീസ് രംഗത്തെത്തി. വൈദ്യപരിശോധ റിപ്പോര്‍ട്ട് കാണിച്ചാണ് കോടതിയില്‍ സുരേന്ദ്രന്റെ മുട്ട് മടക്കിയത്.
പോലീസിന്റെയും സുരേന്ദ്രന്റെയും വാദം കേട്ടശേഷമായിരുന്നു പത്തനംതിട്ട ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തത്. അതേസമയം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്.
അന്യായമായി സംഘം ചേരുക, പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുക ക്രമസമാധാനം തകര്‍ക്കുക തുടങ്ങിയ വകുപ്പുകളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.
മര്‍ദിച്ചു എന്നതിന് പുറമെ, പ്രഥമിക ആവിശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ പോലീസ് അനുവദിച്ചില്ല, തനിക്ക് കുടിവെള്ളം പോലും തന്നില്ലെന്നും സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം പോലീസ് നിഷേധിച്ചു.
സുരേന്ദ്രനെയും ബിജെപി നേതാവ് നാഗേഷ് അടക്കം മുന്ന് പേരെയും നിലക്കലില്‍വെച്ചാണ് സുരക്ഷാ ചുമതലയുള്ള എസ്പി യതീശ് ചന്ദ്രയുടെ നേതൃത്വത്തില്‍ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. സുരക്ഷാ നിയമങ്ങള്‍ അനുസരിക്കാതെ സന്നിധാനത്തേക്ക് പോകാന്‍ ശ്രമിക്കുകയും ക്രമസമാധാനനില തകരാറിലാകാന്‍ സാധ്യതയുള്ളതിനാലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് പോലീസ് നടപടി.
Discussion about this post