ഇടുക്കി: ഇടുക്കിയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. ഇടുക്കി മുരിക്കാശേരി വാത്തിക്കുടിയിലാണ് സംഭവം. അവിവാഹിതയും ബിരുദവിദ്യാര്‍ത്ഥിനിയുമായ വാത്തുക്കുടി സ്വദേശിനിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വീട്ടിലെ സുചിമുറിയിലാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. സംഭവ സമയം വീട്ടില്‍ ആരുമില്ലായിരുന്നു.
സുചിമുറിയില്‍ വെച്ച് പ്രസവിച്ച ശേഷം പഠന മുറിയിലെത്തി കുഞ്ഞിനെ തുണിയില്‍ കിടത്തി കത്രിക ഉപയോഗച്ച് കുട്ടിയെ വേര്‍പ്പെടുത്തി. തുടര്‍ന്ന് യുവതി വസ്ത്രം മാറിയ ശേഷം പിഞ്ചുകുഞ്ഞിനെ തുടച്ച് വൃത്തിയാക്കി മുലപ്പാല്‍ നല്‍കിയെന്ന് യുവതി പോലീസിനോട് പറഞ്ഞു. ശേഷം നനഞ്ഞ തുണി കൊണ്ട് കുഞ്ഞിനെ കഴുത്തില്‍ ചുറ്റി കൊലപ്പെടുത്തി ബാഗില്‍ സൂക്ഷിച്ചെന്ന് യുവതി പോലീസിനോട് പറഞ്ഞു.
കുട്ടിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ബാഗില്‍ സൂക്ഷിച്ച ശേഷം മൃതദേഹം രാത്രി മറവ് ചെയ്യാന്‍ തന്റെ ആണ്‍സുഹൃത്തിനെ വിവരമറിയിക്കുകയായിരുന്നു. അതേസമയം ഇയാള്‍ വിവരമറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്.
പരിശോധനയില്‍ ബാഗിനുള്ളില്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. എന്നാല്‍ പോലീസിനോട് ചാപിള്ളയാണെന്നാണ് പറഞ്ഞതെങ്കിലും പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തി. കുട്ടിയുടെ വയറില്‍ മുലപ്പാല്‍ എത്തിയതായും പോസ്റ്റ്മോര്ട്ടല് വ്യക്തമായി.
ഇതോടെ വിദ്യാര്ത്ഥിനിനും അവിവാഹിതയായ യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് യുവതിയെ ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മണിയാറന്‍കുടിയിലുള്ള സുഹൃത്താണ് കുട്ടിയുടെ പിതാവെന്നും, ഇയാള്‍ രണ്ടുമാസം മുമ്പ് ആത്മഹത്യ ചെയ്തതായും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.