കോഴിക്കോട്; കോഴിക്കോട് പേരാമ്പ്ര കുറ്റ്യാടി റൂട്ടില്‍ ബസ് അപകടം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ നടപടിക്ക് ഒരുങ്ങി മോട്ടോര്‍വാഹനവകുപ്പ്. ഇതിന്റെ ഭാഗമായി ബസുകളില്‍ കര്‍ശന പരിശോധന നടത്തി. പരിശോധനയില്‍ ഈ റൂട്ടിലെ പല ബസിലെ ഡ്രൈവര്‍മാര്‍ക്കും ലൈസന്‍സില്ലെന്ന് കണ്ടെത്തി. മാത്രമല്ല നിയമം ലംഘിച്ചാണ് ചില ബസുകള്‍ സര്‍വ്വീസ് നടത്തുന്നത്. പരിശോധന തുടരാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ സ്വകാര്യ ബസിടിച്ച് ഒരാഴ്ചക്കിടെ മരിച്ചത് രണ്ട് ബൈക്ക് യാത്രികര്‍. ബസുകള്‍ തമ്മിലുള്ള മത്സരയോട്ടം തന്നെയാണ് അപകടത്തിന്റെ കാരണം എന്നാണ് നാട്ടുകാര്‍ പറയുന്നത്. അപകടം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് മോട്ടോര്‍വാഹനവകുപ്പ് പരിശോധന കര്‍ശന മാക്കിയത്. രണ്ട് സംഘങ്ങളായി നടത്തിയ പരിശോധനയില്‍ പല ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ലൈസന്‍സില്ലെന്ന് കണ്ടെത്തി.
നിയമവിരുദ്ധമായി ഘടിപ്പിച്ചിരുന്ന എയര്‍ ഹോണുകള്‍ ബസുകളില്‍ നിന്നും അഴിച്ചു മാറ്റി. പല ബസുകളിലും സ്പീഡ് ഗവര്‍ണര്‍ അഴിച്ചിട്ട നിലയിലായിരുന്നു. ഓട്ടോമാറ്റിക് ഡോറുകള്‍ തുറന്നിട്ടായിരുന്നു ചില ബസുകളുടെ യാത്ര. പല ബസുകളും അണ്‍ഫിറ്റാണെന്നും കണ്ടെത്തിയിട്ടുണ്ട്. പരിശോധന തുടര്‍ന്ന് നടപടി എടുക്കാനാണ് തീരുമാനം.
Discussion about this post