പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഓര്‍ത്തഡോക്സ് സഭാ മേലധ്യക്ഷന്റെ ചിത്രങ്ങള്‍ തന്റെ ചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്തുവെച്ച് വ്യാജപ്രചരണം നടത്തുന്നത് സിപിഎം സൈബര്‍ സംഘങ്ങളാണെന്ന് കോന്നിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്. ഇതിനു പിന്നില്‍ പ്രമുഖ നേതാവാണെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും സുരേന്ദ്രന് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചെന്ന പരാതി അടിസ്ഥാന രഹിതമാണ്. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ ഗാനം കൃത്രിമമായി ഉണ്ടാക്കിയതാണ്. പരാജയഭീതി പൂണ്ട മുന്നണികള്‍, പ്രത്യേകിച്ച് സിപിഎമ്മിന്റെ സൈബര്‍ സംഘങ്ങള്‍ ബാവാ തിരുമേനിയുടെയും എന്റെയും ചിത്രങ്ങള്‍ വെച്ച് വീഡിയോ ഇറക്കി കൊണ്ടിരിക്കുകയാണ്. എന്നിട്ട് എനിക്കെതിരെ പരാതിയും നല്കി കൊണ്ടിരിക്കുന്നുവെന്നും സുരേന്ദ്രന് പറഞ്ഞു.
ഞങ്ങള്‍ ജയിക്കാന്‍ പോകുന്ന മണ്ഡലത്തില്‍ ഞങ്ങള്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കില്ലല്ലോ. വിശ്വാസികള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള ശ്രമമാണ്. പരാജയഭീതി പൂണ്ട സിപിഎം സൈബര്‍ സംഘവും യുഡിഎഫുമാണ് ഇതിനു പിന്നില്‍ സിപിഎമ്മിന്റെ ഒരു പ്രമുഖനേതാവിന്റെ പ്രൊഫൈലില്‍ നിന്നാണ് ഈ വീഡിയോ ആദ്യം പുറത്തുവന്നിട്ടുള്ളതെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി കെ സുരേന്ദ്രനെതിരെ എല്‍ഡിഎഫും യുഡിഎഫും നേരത്തെ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കിയിരുന്നു. മണ്ഡലത്തിലെ ഭൂരിപക്ഷ സമുദായമായ ഓര്‍ത്തഡോക്സ് സഭാംഗങ്ങളെ സ്വാധീനിച്ചു സഭാ വിശ്വസികളുടെ വോട്ടു നേടുന്നതിനുവേണ്ടി സ്ഥാനാര്‍ഥി മനപൂര്‍വം പ്രവര്‍ത്തിച്ചെന്നാണു പരാതിയിലെ ആരോപണം.
Discussion about this post