നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ വിമാനം ലാന്‍ഡ് ചെയ്യുകയാണെന്ന് മുന്നറിയിപ്പിന് ശേഷം വിമാനം പറന്ന് പൊന്തി. ഇതോടെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ അമ്പരന്നു. കഴിഞ്ഞ വെള്ളിയാഴ്ചായണ് സംഭവം. മസ്ക്കറ്റില്‍ നിന്നെത്തിയ എയര്‍ഇന്ത്യ എക്സ്പ്രസാണ് ഇറങ്ങാനായി താഴ്ന്നതിന് ശേഷം മുകളിലേക്ക് പറന്നത്. അതേസമയം പതികൂല കാലാവസ്ഥ മൂലമാണ് ലാറ്റിങിന് മുന്നറിയിപ്പ് നല്കിയ ശേഷം മുകളിലേക്ക് പറന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് 15 മിനിറ്റിന് ശേഷമാണ് വിമാനം വീണ്ടും ഇറക്കിയത്.