പമ്പ: ശബരിമല ദര്‍ശനത്തിനായി എത്തുന്ന തീര്‍ത്ഥാടകര്‍ക്കായി പമ്പയിലെ എല്ലാ ശുചിമുറികളും തുറന്നുകൊടുത്തു. നിലവില്‍ ശുചിമുറികളുടെ നടത്തിപ്പ് കരാറുകാരെ എല്‍പ്പിച്ചിരിക്കുകയാണ്.
പമ്പയില്‍ 500 മുറികളുള്ള ടോയ്‌ലറ്റ് കോംപ്ലെക്‌സുണ്ടെങ്കിലും ഒന്നുപോലും ഉപയോഗിക്കാന്‍ കഴിയാത്ത വിധമായിരുന്നു.വെള്ളമില്ലാത്തതും മനുഷ്യ വിസര്‍ജ്യം കെട്ടിക്കെടക്കുന്നതുമായ അവസ്ഥയിലായിരുന്നു പമ്പയിലെ ശുചിമുറികള്‍.
പ്രാഥമിക ആവശ്യത്തിന് ശുചിമുറി കോപ്ലക്‌സിന് പുറകിലെ തുറസായ സ്ഥലത്ത് പോകേണ്ടി വരുന്ന അവസ്ഥയിലായിരുന്നു തീര്‍ത്ഥാടകര്‍. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ വനത്തിലേക്ക് പോകേണ്ടി വരുന്നെന്ന് കഴിഞ്ഞ ദിവസം തീര്‍ത്ഥാടകര്‍ പരാതിപ്പെട്ടിരുന്നു.
Discussion about this post