കൃഷ്ണ: ഇരട്ടക്കുട്ടികളില്‍ ഒരാളെ വില്ക്കാന് ശ്രമിച്ച പിതാവ് അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ കൃഷ്ണയിലാണ് സംഭവം. എട്ട് ദിവസം പ്രായമായ നവജാത ശിശുവിനെ വില്ക്കാന് ശ്രമിച്ച ആന്ധ്രാ പ്രദേശിലെ ചിന അവുതപള്ളി സ്വദേശി രാജേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബര്‍ 10നാണ് രാജേഷിന്റെ ഭാര്യ രജിത ഇരട്ട പെണ്‍കുട്ടികളെ പ്രസവിച്ചത്. എന്നാല്‍ രണ്ടും പെണ്‍കുട്ടികളാണെന്ന് അറിഞ്ഞതോടെ രാജേഷ് പെണ്‍കുട്ടികളെ വളര്‍ത്താന്‍ സാധിക്കില്ലെന്ന് പറഞ്ഞ് ഒരു കുഞ്ഞിനെ വില്ക്കാന് തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ ഭാര്യ ഇത് എതിര്‍ത്തു. ഇതോടെ ഇരുവരും തമ്മില്‍ വഴക്കായി. സംഭവമറിഞ്ഞതോടെ ഹോസ്പിറ്റല്‍ അധികൃതര്‍ പോലീസിനെ വിളിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് ഭാര്യയുടെ പരാതിയെ തുടര്‍ന്ന് രാജേഷിനെ അറസ്റ്റ് ചെയ്തു. നാല് വര്‍ഷം മുമ്പാണ് രാജേഷും രജിതയും വിവാഹിതരാകുന്നത്. ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയുമുണ്ട്.