കാസര്‍ഗോഡ്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പ്രക്രിയ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍. മണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളിലെയും വോട്ടെടുപ്പ് വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പലയിടത്തും കള്ളവോട്ടുകള്‍ വ്യാപകമായി നടന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളിലെയും വോട്ടെടുപ്പ് വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യാന്‍ ജില്ലാ ഭരണകൂടം തീരുമാനം എടുത്തത്.
മഞ്ചേശ്വരം ഉള്‍പ്പെടെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് ഒക്ടോബര്‍ 21നാണ്. ഒക്ടോബര്‍ 24ന് വോട്ടെണ്ണലും നടക്കും. മഞ്ചേശ്വരം കൂടാതെ വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം എന്നീ മണ്ഡലങ്ങളിലെക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Discussion about this post