തിരുവനന്തപുരം: മൂന്നേകാല്‍ വര്‍ഷം കൊണ്ട് 1,37,400 കുടുംബങ്ങള്‍ക്ക് സ്വന്തം കിടപ്പാടമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ സാധിച്ചുവെന്ന് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കണക്കുകള്‍ പുറത്ത് വിട്ടത്. സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങളിലൂടെയാണ് ഇത്രയും കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മ്മിക്കാനായതെന്നും മന്ത്രി കുറിച്ചു. 1,00,244 വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂമിയും വീടുമില്ലാത്തവര്‍ക്കായി ഭവനസമുച്ഛയം നിര്‍മ്മിക്കാനുള്ള പദ്ധതിയും ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ഇതില്‍ 56 ഭവനസമുച്ചയത്തിന്റെ ടെന്‍ഡര്‍ നടപടി പുരോഗമിക്കുകയാണ്. റവന്യൂ, പൊതുമരാമത്ത്, ജലസേചനം, പട്ടികജാതി, വാണിജ്യ നികുതി, കേരള വാട്ടര്‍ അതോറിറ്റി, ഹൗസിംഗ് ബോര്‍ഡ് എന്നീ വകുപ്പുകളുടെ കൈവശമുള്ള ഭൂമി ഭവനസമുച്ഛയ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നിന് മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു.
ലൈഫ് പദ്ധതിയില്‍ ഭവന നിര്‍മ്മാണത്തിന് നാലു ലക്ഷം രൂപയാണ് അനുവദിക്കുന്നത്. പിഎംഎവൈ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കും നാലു ലക്ഷം രൂപ സംസ്ഥാനം വീടു നിര്‍മ്മാണത്തിന് അനുവദിക്കും. പിഎംഎവൈ ( നഗരം ) പദ്ധതിയില്‍ 1.5 ലക്ഷം രൂപയും പിഎംഎവൈ ( ഗ്രാമം ) പദ്ധതിയില്‍ പരമാവധി 72,000 രൂപയുമാണ് കേന്ദ്രസഹായമായി നല്‍കുന്നത്. ഈ പദ്ധതികളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഉപഭോക്തൃവിഹിതം അടക്കമുള്ള ബാക്കി തുക സംസ്ഥാനമാണ് നല്‍കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
മൂന്നേകാല്‍ വര്‍ഷം കൊണ്ട് 1,37,400 കുടുംബങ്ങള്‍ക്ക് സ്വന്തം കിടപ്പാടമെന്ന സ്വപ്നം സാക്ഷാത്ക്കരിച്ചു. സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങളിലൂടെയാണ് ഇത്രയും കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മ്മിക്കാനായത്. 1,00,244 വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്. (141019 വരെയുള്ള പുരോഗതി റിപ്പോര്‍ട്ട് അനുസരിച്ച്). 2020 ഓടെ ഈ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ഭൂമിയും വീടുമില്ലാത്തവര്‍ക്കായി ഭവനസമുച്ഛയം നിര്‍മിക്കാനുള്ള പദ്ധതിയും ആരംഭിച്ചു. ഇതില്‍ 56 ഭവനസമുച്ചയത്തിന്റെ ടെന്‍ഡര്‍ നടപടി പുരോഗമിക്കുകയാണ്. റവന്യൂ, പൊതുമരാമത്ത്, ജലസേചനം, പട്ടികജാതി, വാണിജ്യ നികുതി, കേരള വാട്ടര്‍ അതോറിറ്റി, ഹൗസിംഗ് ബോര്‍ഡ് എന്നീ വകുപ്പുകളുടെ കൈവശമുള്ള ഭൂമി ഭവനസമുച്ഛയനിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നിന് മന്ത്രിസഭാ യോഗം അനുമതി നല്‍കിയിട്ടുണ്ട്.
ലൈഫ് പദ്ധതിയില്‍ ഭവന നിര്‍മ്മാണത്തിന് നാലു ലക്ഷം രൂപയാണ് അനുവദിക്കുന്നത്. പി എം എ വൈ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കും നാലു ലക്ഷം രൂപ സംസ്ഥാനം വീടു നിര്‍മ്മാണത്തിന് അനുവദിക്കും.പിഎംഎവൈ ( നഗരം ) പദ്ധതിയില്‍ 1.5 ലക്ഷം രൂപയും പിഎംഎവൈ ( ഗ്രാമം ) പദ്ധതിയില്‍ പരമാവധി 72,000 രൂപയുമാണ് കേന്ദ്രസഹായമായി നല്‍കുന്നത്. ഈ പദ്ധതികളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഉപഭോക്തൃവിഹിതം അടക്കമുള്ള ബാക്കി തുക സംസ്ഥാനമാണ് നല്‍കുന്നത്.
Discussion about this post