സംസ്ഥാനത്ത് ലൈംഗിക തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നു; 17000 സ്ത്രീ ലൈംഗിക തൊഴിലാളികള്‍, 13331 പുരുഷ ലൈംഗിക തൊഴിലാളികള്‍, എച്ച്ഐവി ബാധിതരില്‍ കൂടുതല്‍ പുരുഷന്‍മാര്‍, ഞെട്ടിക്കുന്ന കണക്ക്

17000 ത്തിലധികം സ്ത്രീ ലൈംഗിക തൊഴിലാളികളും 13,331 പുരുഷ ലൈംഗിക തൊഴിലാളികളുമാണ് സംസ്ഥാനത്തുള്ളത്

തിരുവനന്തപുരം: സംസ്ഥാനത്ത് ലൈംഗിക തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 17000 ത്തിലധികം സ്ത്രീ ലൈംഗിക തൊഴിലാളികളും 13,331 പുരുഷ ലൈംഗിക തൊഴിലാളികളുമാണ് സംസ്ഥാനത്തുള്ളത്. എയ്ഡ്‌സ് നിയന്ത്രണവുമായി ബന്ധപ്പെട്ട സര്‍വേയില്‍ മുപ്പതിനായിരത്തിലധികം ലൈംഗിക തൊഴിലാളികള്‍ സംസ്ഥാനത്തുണ്ടെന്ന് കേരള എയ്ഡ്‌സ് കണ്ട്രോള്‍ സൊസൈറ്റി അറിയിച്ചു.

കേരളത്തിന് പുറമേ ബംഗാള്‍, ബിഹാര്‍, ഒഡിഷ തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ലൈംഗികവൃത്തിക്കായി യുവതികള്‍ കേരളത്തിലേക്ക് എത്തുന്നുണ്ട്. കേരളത്തിലെ ചില ഏജന്‍സികളും ഇതിന് പിന്നിലുണ്ടെന്ന് കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള പീര്‍ഗ്രൂപ്പ് സര്‍വേയില്‍ വ്യക്തമായി. നഗരങ്ങളിലെ ഹോട്ടലുകള്‍, ഫ്‌ലാറ്റുകള്‍ ആളെഴിഞ്ഞ വീട് വാടകയ്ക്ക് എടുത്ത് തുടങ്ങിയവ കേന്ദ്രീകരിച്ചാണ് ലൈംഗികതൊഴിലാളികളുടെ പ്രവര്‍ത്തനങ്ങല്‍.

സംസ്ഥാനത്ത് ലൈംഗിക തൊഴിലാളികളുടെ ശരാശരി പ്രായം 36 വയസിനും 46 വയസിനും ഇടയിലാണ്. പ്രായമായി ഈ ജോലിയില്‍ നിന്നും വിടുന്നവരാണ് പിന്നീട് ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നുവെന്ന് സര്‍വേയില്‍ പറയുന്നു. കുറച്ച് ദിവസങ്ങളിലായി സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി അയല്‍സംസ്ഥാന ലൈംഗികത്തൊഴിലാളികളെ അടക്കം അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം 17000 സ്ത്രീ ലൈംഗിക തൊഴിലാളികളില്‍ നാല് പേര്‍ക്കും 13,331 പുരുഷ ലൈംഗിക തൊഴിലാളികളില്‍ 11 പേര്‍ക്കും എച്ച്‌ഐവി ബാധയുണ്ടെന്ന് കണ്ടെത്തി.

ഇവര്‍ക്ക് ചികിത്സ ലഭ്യമാകുന്നുണ്ടെന്നും സര്‍വേയില്‍ പറയുന്നു. എയ്ഡ്‌സ് കണ്ട്രോള്‍ സൊസൈറ്റിയുടെ കീഴിലുള്ള സന്നദ്ധ പ്രവര്‍ത്തകരാണ് വിവരങ്ങള്‍ ശേഖരിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പുരുഷ ലൈംഗിക തൊഴിലാളികള്‍ ഉള്ളത് കോഴിക്കോട് ജില്ലയിലാണ്. കേരളത്തിലെ ചില പുരുഷ ലൈംഗിക തൊഴിലാളികളില് ചിലര്‍ സംസ്ഥാനത്തിന് പുറത്തേക്കും പോകുന്നുണ്ട് കേരള എയ്ഡ്‌സ് കണ്ട്രോള്‍ സൊസൈറ്റിയുടെ സര്‍വേയില്‍ പറയുന്നു.

Exit mobile version