തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണി ഡിസംബര്‍ 31നകം തീര്‍ത്ത് ഗതാഗതയോഗ്യമാക്കണമെന്ന് ഹൈക്കോടതി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള റോഡുകള്‍ ജനുവരി 31നകം ഗതാഗതയോഗ്യമാക്കണം. ഒരോ റോഡുകളുടെയും അറ്റകുറ്റപ്പണി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാകണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവില്‍ പറയുന്നു.
റോഡ് പുനര്‍നിര്‍മാണത്തിന് പ്രത്യേക കമ്മിറ്റി മേല്‍നോട്ടം വഹിക്കണം. റോഡുകള്‍ ഏതുവകുപ്പിന്റെ കീഴിലാണെന്ന് വ്യക്തമാക്കി പട്ടിക തയ്യാറാക്കണം. റോഡുകള്‍ തകര്‍ന്നാല്‍ ആര്‍ക്ക് പരാതി നല്‍കണമെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നതിനാണ്
ഇതെന്നും കോടതി വ്യക്തമാക്കി.