തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് ജാതി പറഞ്ഞു വോട്ടു പിടിച്ചുവെന്ന ആരോപണം തള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മോഹന്‍കുമാര്‍. തോല്‍ക്കുമെന്ന് ഉറപ്പായതോടെയാണ് എല്‍ഡിഎഫ് ഇത്തരം ആരോപണങ്ങളുമായി രംഗത്തുവരുന്നതെന്ന് മോഹന്‍കുമാര്‍ പറഞ്ഞു. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മോഹന്‍കുമാര്‍ വ്യക്തമാക്കി.
വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മോഹന്‍കുമാര്‍ ജാതിപറഞ്ഞ് വോട്ടുപിടിച്ചെന്ന് ആരോപിച്ച് നേരത്തെ സിപിഎം രംഗത്ത് വന്നിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ നടപടിയാവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സിപിഎം പരാതി നല്‍കിയിരുന്നു.
മോഹന്‍കുമാര്‍ വോട്ടുചോദിക്കുന്നത് ജാതി അടിസ്ഥാനത്തിലാണ്. എന്‍എസ്എസ് നേതാക്കളും വനിതാപ്രവര്‍ത്തകരും ജാതിപറഞ്ഞ് വോട്ടുചോദിച്ചെന്നും പരാതിയില്‍ പറയുന്നു.
Discussion about this post