തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍ തോതില്‍ സ്വര്‍ണ്ണകടത്ത് വര്ധിക്കുന്നതയി കസ്റ്റംസ് കമ്മീഷണര്‍. കേരളത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം അനധികൃതമായി പിടിച്ചെടുത്തത് 44 കോടിയുടെ സ്വര്‍ണ്ണമാണെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത്ത് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രതിവര്‍ഷം രാജ്യത്ത് 100 കോടിയുടെ രൂപയുടെ അനധികൃതമായി സ്വര്‍ണ്ണക്കടത്തു നടക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇതില്‍ മൂന്നിലൊന്ന് കേരളത്തിലേക്കാണ് വരുന്നതെന്നും കസ്റ്റംസ് കമ്മീഷണര്‍ സുമിത്ത് കുമാര്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 28 കോടി രൂപയുടെ അനധികൃത സ്വര്‍ണ്ണമാണ് പിടിച്ചെടുത്തതെങ്കില്‍ ഇത്തവണ ഇത് 44 കോടി രൂപയായി ഉയര്‍ന്നു. ഈ സാഹചര്യം കണക്കിലെടുത്ത് കള്ളക്കടത്ത് വര്‍ധിക്കുന്നതിനെതിരെ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് കസ്റ്റംസ് കമ്മീഷണര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ 123 കിലോ സ്വര്‍ണ്ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
Discussion about this post