മലപ്പുറം: മലപ്പുറം കോട്ടക്കുന്നില്‍ ഗ്യാസ് ലീക്കായി ഹോട്ടലിന് തീപിടിച്ചു. വന്‍ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിഞ്ഞുമാറിയത്. വലിയ പൊട്ടിത്തെറിയില്‍ ഹോട്ടലിന്റെ ഷട്ടര്‍ തകര്‍ന്നിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ കട അടച്ചിട്ടിരിക്കുകയായിരുന്നു. ഇതാണ് ദുരന്തത്തില്‍ നിന്ന് കരകയറാനായത്.
കുന്നുമ്മല്‍ പോസ്റ്റ് ഓഫീസിന് എതിര്‍വശത്തുള്ള ഫ്രൂസോ എന്ന ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ഹോട്ടല്‍ ജീവനക്കാര്‍ പള്ളിയില്‍ പോയിരുന്നതിനാലാണ് ഹോട്ടല്‍ അടച്ചിട്ടത്. ഈ സമയത്താണ് ഹോട്ടലിലെ ഗ്യാസില്‍ നിന്ന് ലീക്കുണ്ടായത്. വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച ഷട്ടര്‍ അടക്കം പൊട്ടിത്തെറിക്കുകയായിരുന്നു.
മറുവശത്തുള്ള കടയുടെ ചില്ലും ഇതിന്റെ ആഘാതത്തില്‍ നശിച്ചിട്ടുണ്ട്. സമീപ പ്രദേശത്ത് ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തത്തിലേയ്ക്ക് വഴിവെച്ചില്ല. കടക്കുള്ളിലെ നാശനഷ്ടങ്ങള്‍ ഒഴിച്ചാല്‍ മറ്റ് അപകടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു.
Discussion about this post