തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ പരസ്യമായി വോട്ട് ചോദിച്ച എന്‍എസ്എസിനെ നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ജാതി-മത സംഘടനകള്‍ പരസ്യമായി വോട്ട് അഭ്യര്‍ത്ഥിക്കുന്നത് ചട്ടലംഘനം തന്നെയാണെന്ന് ടിക്കാറാം മീണ. രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യണമെന്നും മീണ കൂട്ടിച്ചേര്‍ത്തു.
ഇത് ജാതി തെരഞ്ഞെടുപ്പല്ല. രാഷ്ട്രീയ തെരഞ്ഞെടുപ്പാണ്. ജാതിയും മതവും പറഞ്ഞ് ഇതൊരു കലാപ ഭൂമിയാക്കാന്‍ പാടില്ലെന്നും, ടിക്കാറാം മീണ പറഞ്ഞു. ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ പരാതി കിട്ടിയിട്ടില്ല. സമദൂരം ശരിദൂരമാക്കിയതാണ് പ്രശ്‌നമായതെന്നും അദ്ദേഹം പറഞ്ഞു.
വട്ടിയൂര്‍ക്കാവില്‍ 257 ഇരട്ട വോട്ടുകളുണ്ട്. ഇരട്ടവോട്ടുകളെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കും. ഇത്തരം പരാതികളെ പോസിറ്റീവായി കാണുന്നുവെന്നും ടിക്കാറാം മീണ പറഞ്ഞു. കള്ളവോട്ട് തടയാന്‍ പോളിംഗ് ഏജന്റുമാര്‍ ജാഗ്രത കാണിക്കണമെന്നും ടിക്കാറാം മീണ കൂട്ടിച്ചേര്‍ത്തു.
Discussion about this post