കൊച്ചി: നിര്‍മ്മാതാവില്‍ നിന്നും വധഭീഷണി നേരിടുന്നുവെന്ന നടന്‍ ഷെയ്ന്‍ നിഗത്തിന്റെ തുറന്നു പറച്ചില്‍ എത്തിയതിനു പിന്നാലെ നിരവധി പേര്‍ താരത്തിന് പിന്തുണ നല്‍കി രംഗത്ത് വന്നിരുന്നു. അതില്‍ ഒരാളായിരുന്നു മേജര്‍ രവി. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം നിലപാട് മാറ്റിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം നിലപാടുകള്‍ അറിയിച്ചത്. എല്ലാവരോടുമായി, പ്രത്യേകിച്ച് കോള്‍ എടുക്കാത്ത ഷെയ്‌നോടായി എന്ന ആമുഖത്തോടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
നിര്‍മ്മാതാവ് ജോബി വിളിച്ച പത്രസമ്മേളനം കണ്ടുവെന്നും അദ്ദേഹം പറഞ്ഞതൊക്കെ ശരിയാണെന്നു തോന്നിയെന്നുമാണ് മേജര്‍ രവി പറയുന്നത്. കൂടാതെ ചില അച്ചടക്കവും പ്രതിബദ്ധതയുമുണ്ടാകണമെന്നും അതുകൊണ്ട് നല്ല കുട്ടിയായി മുന്‍പ് സമ്മതിച്ചിരുന്നതുപോലെ ജോബിയുടെ സിനിമ പൂര്‍ത്തിയാക്കണമെന്നും മേജര്‍ രവി പറയുന്നു.
അങ്ങനെ ചെയ്താല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും അദ്ദേഹം കുറിച്ചു. ഷെയ്‌ന്റെ വീഡിയോ കാണാന്‍ ഇടയായെന്നും കഠിനാധ്വാനിയായ ചെറുപ്പക്കാരന് എല്ലാവരും പൂര്‍ണ്ണ പിന്തുണ നല്‍കണമെന്നുമാണ് മേജര്‍ രവി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചത്. നിര്‍മ്മാതാവ് വിശദീകരണം നല്‍കിയ പത്രസമ്മേളനം കണ്ടപ്പാടെ മേജര്‍ രവി നിലപാട് മാറ്റുകയായിരുന്നു.
കുറിപ്പ് ഇങ്ങനെ;
”നിര്‍മാതാവ് ജോബി വിളിച്ച പത്രസമ്മേളനം കണ്ടു. അദ്ദേഹം പറഞ്ഞതൊക്കെ ശരിയാണെന്നു തോന്നി. ഒരു പുതുമുഖ താരമെന്ന നിലയില്‍ ഷെയ്‌നെ ഞാന്‍ പിന്തുണക്കുന്നു. പക്ഷേ, ചില അച്ചടക്കവും പ്രതിബദ്ധതയുമുണ്ടാകണം. അതുകൊണ്ട് നല്ല കുട്ടിയായി മുന്‍പ് സമ്മതിച്ചിരുന്നതുപോലെ ജോബിയുടെ സിനിമ പൂര്‍ത്തിയാക്കുക. അങ്ങനെ ചെയ്താല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ഉത്തരവാദിത്തബോധമുള്ള വ്യക്തിയാകുക. പറഞ്ഞ വാക്കില്‍ ഉറച്ചുനില്‍ക്കുന്നിടത്തോളം കാലം ഞാന്‍ നിന്നെ പിന്തുണക്കും’.
Discussion about this post