തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഇടതു സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് പ്രളയകാലത്തെ ഹീറോ നൗഷാദ്. പ്രളയകാലത്ത് കടയിലുണ്ടായിരുന്ന മുഴുവന്‍ വസ്ത്രങ്ങള്‍ നല്കി മാതൃകയായ നൗഷാദിനെ കേരളം മറന്നു കാണാന്‍ ഇടയില്ല. ഇപ്പോള്‍ ആള് തിരക്കിലാണ്. വികെ പ്രശാന്തിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് വട്ടിയൂര്‍ക്കാവില്‍ എത്തിയിരിക്കുകയാണ് അദ്ദേഹം.
കൊച്ചിയില്‍ നിന്നാണ് അദ്ദേഹം വികെ പ്രശാന്തിന് പിന്തുണ അര്‍പ്പിച്ച് വട്ടിയൂര്‍ക്കാവില്‍ എത്തിയത്. ‘ഞാന്‍ ചെയ്തത് വലിയ കാര്യമൊന്നുമല്ല. പേരിനും പ്രശസ്തിക്കുമായി ചെയ്തതുമല്ല. നമ്മുടെ മേയര്‍ ബ്രോയും പ്രശസ്തിക്കായല്ല ചെയ്തത്. ദുരന്തമുഖത്ത് എല്ലാം നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍, സ്ത്രീകള്‍… ഇവരുടെയല്ലാം മുഖം കാണുമ്പോള്‍ എങ്ങനെയാ നമുക്ക് സഹായിക്കാതിരിക്കാനാവുക’ നൗഷാദ് പറയുന്നു.
പ്രളയകാലത്ത് ദുരന്തത്തില്‍ വിറങ്ങലിച്ചവരെ കൈപിടിച്ചുയര്‍ത്താനായി എത്ര ലോഡ് സ്നേഹമാണ് മേയര്‍ ബ്രോ ഇവിടെ നിന്ന് അയച്ചത്. ഈ കുഞ്ഞ് മനുഷ്യന് വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമ്പോള്‍ അദ്ദേഹത്തിനായി പ്രചാരണത്തിനിറങ്ങാനായത് എന്റെ ഭാഗ്യമാണെന്നും നൗഷാദ് കൂട്ടിച്ചേര്‍ത്തു. എല്ലാവരും നമ്മുടെ ബ്രോയ്ക്ക്, വികെ പ്രശാന്തിന് വോട്ട് ചെയ്യണം. അദ്ദേഹത്തെ ജയിപ്പിക്കണം. വട്ടിയൂര്‍ക്കാവിന്റെ മാത്രമല്ല കേരള നാടിന്റെ ആവശ്യമാണത്’ നൗഷാദ് പറയുന്നു.
Discussion about this post