ഇടുക്കി: മൂന്നാര്‍ ടൗണില്‍ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ നടപടിയുമായി പഞ്ചായത്ത് അധികൃതര്‍ രംഗത്ത്. വന്ധ്യംകരണം നടത്തി നായ്ക്കളുടെ എണ്ണം കുറയ്ക്കുന്നതിന് 2 ലക്ഷം രൂപയാണ് മൂന്നാര്‍ പഞ്ചായത്ത് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിരിക്കുന്നത്.
മൂന്നാര്‍ ടൗണില്‍ കൂട്ടമായി തെരുനായ്ക്കള്‍ എത്തുന്നത് വിനോദസഞ്ചാരികള്‍ക്കും മറ്റും ഭീഷണിയാവുകയാണ്. പെരിയവാര, ചൊക്കനാട് , മൂന്നാര്‍ കോളനി, കുറുമല തുടങ്ങിയ മേഖലയില്‍ നിന്നാണ് വൈകുന്നേരങ്ങളില്‍ തെരുനായ്ക്കള്‍ കൂട്ടത്തോടെ മൂന്നാര്‍ ടൗണില്‍ എത്തുന്നത്.
ഇവയുടെ എണ്ണം കുറയ്ക്കുന്നതിനാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം പട്ടികളെ വന്ധ്യംകരണത്തിന് വിധേയമാക്കും. ഇതിനായി 2 ലക്ഷം രൂപ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര് കറുപ്പസ്വാമി പറഞ്ഞു. വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.
മാത്രമല്ല വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ പോകുന്ന സമയങ്ങളിലും മടങ്ങുന്ന സമയങ്ങളിലും നിരത്ത് കീഴടക്കുന്ന നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും കഷ്ടിച്ചാണ് പലരും രക്ഷപ്പെടുന്നത്.
Discussion about this post