തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം അജ്ഞാത ഡ്രോണ്‍ കണ്ടെത്തി. ഇതോടെ തലസ്ഥാനം ഭീതിയിലാണ്. രാത്രി പത്തരയോടെയാണ് ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്ക് സമീപവും തെക്കേ നടയ്ക്ക് സമീപവുമാണ് ഡ്രോണ്‍ പറന്നുയര്‍ന്നത്.
ഇത് പോലീസിന്റെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഡ്രോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലത്ത് പോലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ ജില്ലയുടെ പലയിടങ്ങളിലും ഡ്രോണ്‍ പറന്നത് ആശങ്കയ്ക്ക് വഴിവെച്ചിരുന്നു.
തുടര്‍ന്ന് നിരവധി ഡ്രോണുകള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത് പരിശോധന നടത്തിയിരുന്നു. എന്നാല്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ട അജ്ഞാത ഡ്രോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനു പിന്നാലെയാണ് ക്ഷേത്രത്തിനു സമീപം അജ്ഞാത ഡ്രോണ്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്.
Discussion about this post