തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് എംപി.
‘വറ്റിവരണ്ട തലച്ചോറില്‍ നിന്ന് എന്ത് ഭരണപരിഷ്കാരമാണ് വരേണ്ടതെന്നും തൊണ്ണൂറാം വയസില്‍ എടുക്കുക നടക്കുക എന്നൊരു ചൊല്ലുണ്ടെന്നും സുധാകരന് പരിഹസിച്ചു. പത്തുകോടി ചെലവാക്കാന്‍ മാത്രം വിഎസ് എന്താണ് കേരളത്തിന് വേണ്ടി ചെയ്തതെന്നു സുധാകരന് ആരോപിച്ചു. വട്ടിയൂര്‍ക്കാവിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സുധാകരന്റെ വിവാദ പരമാര്‍ശം.
Discussion about this post