തിരുവനന്തപുരം: 2016 ല്‍ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ എല്‍ഡിഎഫ് ജനങ്ങള്‍ക്ക് മുന്പില് വെച്ച പ്രകടനപത്രികയില്‍ 600 വാഗ്ദാനങ്ങളാണ് ഉണ്ടായിരുന്നത്. അതില്‍ 53 എണ്ണം മാത്രമാണ് ബാക്കിയുള്ളതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു. ഇതില്‍ പട്ടികജാതി വികസനവുമായി ബന്ധപ്പെട്ട് നല്‍കിയത് 18 വാഗ്ദാനങ്ങളാണെന്നും അതില്‍ 15ഉം നടപ്പിലാക്കിയെന്ന് മന്ത്രി എകെ ബാലന് ഫേസ്ബുക്കില്‍ കുറിച്ചു.
സംസ്ഥാന ചരിത്രത്തില്‍ തന്നെ പുതിയ അധ്യായമാണ് ഈ സര്‍ക്കാര്‍ രചിച്ചതെന്നും മന്ത്രി കുറിച്ചു. ഇതുവരെ മറ്റൊരു സര്‍ക്കാരിനും അവകാശപ്പെടാനില്ലാത്ത വികസന മുന്നേറ്റം തന്നെയാണ് ഇതെന്നും മന്ത്രി കുറിച്ചു. എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ പട്ടികജാതി വികസനവുമായി ബന്ധപ്പെട്ട് 18 വാഗ്ദാനങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ പട്ടികജാതി വകുപ്പ് നേരിട്ട് നടത്തേണ്ട 15 വാഗ്ദാനങ്ങളും ഇതിനകം നടപ്പിലാക്കി കഴിഞ്ഞു.
മറ്റിതര വകുപ്പുകളുമായി സഹകരിച്ച് നടപ്പിലാക്കേണ്ട 3 പദ്ധതികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ പട്ടികവര്‍ഗ വികസനവുമായി ബന്ധപ്പെട്ട് 26 വാഗ്ദാനങ്ങളാണ് നല്‍കിയത്. പട്ടികവര്‍ഗ വികസന വകുപ്പ് നേരിട്ട് നടപ്പിലാക്കുന്ന 23 പദ്ധതികളും നടപ്പിലാക്കി കഴിഞ്ഞു. മറ്റിതര വകുപ്പുകളുമായി ബന്ധപ്പെട്ട 3 പദ്ധതികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇത് എത്രയും പെട്ടെന്ന് നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പിന്നാക്ക വിഭാഗ വികസനവുമായി ബന്ധപ്പെട്ട് 7 വാഗ്ദാനങ്ങളാണ് എല്‍ഡിഎഫ് മുന്നോട്ട് വെച്ചത്. ഇതില്‍ 4 എണ്ണം ദളിത് ക്രൈസ്തവരുടെ ക്ഷേമത്തിനുള്ളതും മൂന്ന് എണ്ണം പിന്നാക്കസമുദായ ക്ഷേമവുമായി ബന്ധപ്പെട്ടുമാണ്. ഇത് മുഴുവന്‍ നടപ്പിലാക്കി കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. സാംസ്കാരിക വകുപ്പുമായി ബന്ധപ്പെട്ട് 20 വാഗ്ദാനങ്ങളാണ് നല്‍കിയത്. ഇതില്‍ സാംസ്കാരിക വകുപ്പ് നേരിട്ട് നടപ്പിലാക്കേണ്ട 3 പദ്ധതികളും മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട 2 പദ്ധതികളും മാത്രമാണ് ബാക്കിയുള്ളത്. സമയബന്ധിതമായി പദ്ധതികള്‍ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി എകെ ബാലന് വ്യക്തമാക്കി.
കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ എല്‍ഡിഎഫ് മന്ത്രിസഭയില്‍ എന്നെ ഏല്‍പ്പിച്ച പട്ടികജാതി, പട്ടികവര്‍ഗ, സാംസ്കാരിക വകുപ്പുകളുടെ പുരോഗതി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വര്‍ഷാവര്‍ഷം വിലയിരുത്താറുണ്ട്. അഭിമാനത്തോടെ തന്നെ പറയട്ടെ, വാഗ്ദാനങ്ങളില്‍ ഭൂരിപക്ഷവും നടപ്പിലാക്കി കഴിഞ്ഞു. ബാക്കിയുള്ളപദ്ധതികള് വേഗം പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തുവെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
2016 ല്‍ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ എല്‍ഡിഎഫ് ജനങ്ങള്‍ക്ക് മുന്പില് വെച്ച പ്രകടനപത്രികയില്‍ 600 വാഗ്ദാനങ്ങളാണ് ഉണ്ടായിരുന്നത്. ഓഖിയെയും പ്രളയത്തെയും പ്രകൃതി ദുരന്തങ്ങളെയും അതിജീവിച്ചപ്പോഴും ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ മറന്നിട്ടില്ല. എല്ലാവര്‍ഷവും പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കി. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ എത്രത്തോളം പുരോഗതി ഉണ്ടായി എന്ന് പ്രോഗ്രസ് റിപ്പോര്‍ട്ടിലൂടെ കേരളത്തിന് മനസിലാക്കാനായി. മൂന്നര വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ 600 വാഗ്ദാനങ്ങളില്‍ ഇനി വെറും 53 പദ്ധതികള്‍ മാത്രമാണ് നടപ്പിലാക്കാനുള്ളതെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തോട് പറഞ്ഞു. സംസ്ഥാന ചരിത്രത്തില്‍ തന്നെ പുതിയഅദ്ധ്യായമാണ് ഈ സര്‍ക്കാര്‍ രചിച്ചത്. ഇതുവരെ മറ്റൊരു സര്‍ക്കാരിനും അവകാശപ്പെടാനില്ലാത്ത വികസന മുന്നേറ്റമാണിത്.
എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ പട്ടികജാതി വികസനവുമായി ബന്ധപ്പെട്ട് 18 വാഗ്ദാനങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ പട്ടികജാതി വകുപ്പ് നേരിട്ട് നടത്തേണ്ട 15 വാഗ്ദാനങ്ങളും ഇതിനകം നടപ്പിലാക്കി കഴിഞ്ഞു. മറ്റിതര വകുപ്പുകളുമായി സഹകരിച്ച് നടപ്പിലാക്കേണ്ട 3 പദ്ധതികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
പട്ടികവര്ഗ്ഗവികസനവുമായി ബന്ധപ്പെട്ട് 26 വാഗ്ദാനങ്ങളാണ് നല്‍കിയത്. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നേരിട്ട് നടപ്പിലാക്കുന്ന 23 പദ്ധതികളും നടപ്പിലാക്കി കഴിഞ്ഞു. മറ്റിതര വകുപ്പുകളുമായി ബന്ധപ്പെട്ട 3 പദ്ധതികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇത് എത്രയും പെട്ടെന്ന് നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നത്.
പിന്നാക്ക വിഭാഗ വികസനവുമായി ബന്ധപ്പെട്ട് 7 വാഗ്ദാനങ്ങളാണ് എല്‍ഡിഎഫ് മുന്നോട്ട് വെച്ചത്. ഇതില്‍ 4 എണ്ണം ദളിത് ക്രൈസ്തവരുടെ ക്ഷേമത്തിനുള്ളതും മൂന്ന് എണ്ണം പിന്നാക്കസമുദായ ക്ഷേമവുമായി ബന്ധപ്പെട്ടുമാണ്. ഇത് മുഴുവന്‍ നടപ്പിലാക്കി കഴിഞ്ഞു.
സാംസ്കാരിക വകുപ്പുമായി ബന്ധപ്പെട്ട് 20 വാഗ്ദാനങ്ങളാണ് നല്‍കിയത്. ഇതില്‍ സാംസ്കാരിക വകുപ്പ് നേരിട്ട് നടപ്പിലാക്കേണ്ട 3 പദ്ധതികളും മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട 2 പദ്ധതികളും മാത്രമാണ് ബാക്കിയുള്ളത്. സമയബന്ധിതമായി പദ്ധതികള്‍ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ എല്‍ഡിഎഫ് മന്ത്രിസഭയില്‍ എന്നെ ഏല്‍പ്പിച്ച പട്ടികജാതി, പട്ടികവര്‍ഗ്ഗ, സാംസ്കാരിക വകുപ്പുകളുടെ പുരോഗതി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വര്‍ഷാവര്‍ഷം വിലയിരുത്താറുണ്ട്. അഭിമാനത്തോടെ തന്നെ പറയട്ടെ, വാഗ്ദാനങ്ങളില്‍ ഭൂരിപക്ഷവും നടപ്പിലാക്കി കഴിഞ്ഞു. ബാക്കിയുള്ളപദ്ധതികള് വേഗം പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
Discussion about this post