ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി അധികൃതര്‍. തിരക്കുള്ള പ്രദേശങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന വാഹനഉടമകളില്‍ നിന്നും ഭീമമായ തുക ഈടാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ വാഹനബാഹുല്യം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതോടെ ഡല്‍ഹിയില്‍ ഗതാഗതക്കുരുക്കും വായുമലിനീകരണവും രൂക്ഷമാവുകയാണ്. വാഹനപാര്‍ക്കിങിന് ഭീമമായ തുക ഈടാക്കുന്നതിലൂടെ വാഹനബാഹുല്യം കുറയ്ക്കാമെന്നും ഇതിലൂടെ ഗതാഗതക്കുരുക്കിനും വായുമലിനീകരണത്തിനും പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
പ്രവൃത്തിദിവസങ്ങളില്‍ പത്തുമണിക്കൂര്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതിന് 1000 രൂപ ഈടാക്കാനുളള ഫോര്‍മുലയാണ് നഗരസഭ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സമിതി മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിലൂടെ സ്വകാര്യവാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം ഉയര്‍ത്താന്‍ കഴിയുമെന്നും അധികൃതര്‍ വിലയിരുത്തുന്നു.
Discussion about this post