കൊച്ചി: തനിക്കെതിരെ സിനിമ നിര്‍മ്മാതാവ് ജോബി ജോര്‍ജ് വധഭീഷണി മുഴക്കുന്നുവെന്ന് ആരോപിച്ച് യുവ നടന് ഷെയ്ന് നിഗം കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇതുസംബന്ധിച്ച് താരസംഘടനയായ അമ്മയ്ക്ക് ഷെയ്ന് പരാതി നല്‍കുകയും ചെയ്തു.
ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില് എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന് . കുര്‍ബാനി എന്ന ചിത്രത്തിനായി താന്‍ തലമുടി മുറിച്ചത് നിര്‍മ്മാതാവായ ജോബിയെ പ്രകോപിപ്പിച്ചുവെന്നും ഇതാണ് വധഭീഷണിക്ക് കാരണമെന്നും ഇന്‍സ്റ്റഗ്രാമിലെ വീഡിയോയില്‍ ഷെയിന്‍ ആരോപിച്ചു.
ഇതേതുടര്‍ന്ന് നിരവധി പേരാണ് ഷെയ്നിനു പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ നടനു പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന് മേജര്‍ രവി. ഷെയ്ന് നിഗത്തിന് എല്ലാ പിന്തുണയുമെന്ന് മേജര്‍ രവി സാമൂഹ്യമാധ്യമത്തിലൂടെ വ്യക്തമാക്കി.
മേജര്‍ രവിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ….
അന്തരിച്ച നടന് അബിയുടെ മകന് ഷെയ്ന് നിഗത്തിന്റെ വീഡിയോ കാണാനിടയായി. ആ കുട്ടിയെ വേദനിപ്പിക്കുന്നവര്‍ ഒന്ന് മനസ്സിലാക്കണം. സ്വയ പ്രയത്നത്താല്‍ കഠിനാദ്ധ്വാനം ചെയ്ത് വളര്‍ന്ന് വന്നതാണ് അവന്. വളര്‍ന്നുവരുന്ന താരങ്ങളെ നിരുത്സാഹപ്പെടുത്തരുത്.
അത് മലയാള സിനിമയ്ക്ക് മോശമാണ്. ഷെയ്ന് എന്റെ എല്ലാ പിന്തുണയും. പ്രിയപ്പെട്ടെ ഷെയ്ന് നിരാശപ്പെടരുത്. എല്ലാം ശരിയാകും. സ്നേഹത്തോടെ മേജര്‍ രവി. വെയില് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോബി ജോര്‍ജ് തനിക്ക് എതിരെ വധഭീഷണി മുഴക്കിയെന്ന് ഷെയ്ന് നിഗം പറഞ്ഞിരുന്നു. അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഷെയ്ന് നിഗം പറഞ്ഞിരുന്നു.
Discussion about this post