മൂവാറ്റുപുഴ: ബസില്‍ മറന്നുവെച്ച ബാഗ് എടുക്കാന്‍ പോകുന്നതിനിടെ വീട്ടമ്മ ഓട്ടോറിക്ഷയില്‍ കുഴഞ്ഞുവീണ് മരിച്ചു. മൂവാറ്റുപുഴയിലാണ് സംഭവം. മണിയന്തടം മംഗലത്ത് വീട്ടില്‍ മോഹനന്റെ ഭാര്യ തങ്കമ്മ(57) ആണ് മരിച്ചത്.
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതായിരുന്നു തങ്കമ്മ. അതിനിടെ യാത്രചെയ്തിരുന്ന ബസില്‍ പണവും രേഖകളും അടങ്ങിയ ബാഗ് മറന്നുവെച്ചു. ബസില്‍ നിന്നും ഇറങ്ങിയ ശേഷമാണ് തങ്കമ്മ ബാഗിന്റെ കാര്യം ഓര്‍ത്തത്. ഉടനെ തന്നെ ഓട്ടോറിക്ഷ പിടിച്ച് ബസ് തിരഞ്ഞ് ഇറങ്ങി.
ഇതിനിടെ തങ്കമ്മ ഓട്ടോറിക്ഷയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ഓട്ടോറിക്ഷാ ഡ്രൈവര്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൂവാറ്റുപുഴ സര്‍ക്കാര്‍ മോഡല്‍ സ്കൂളിലെ ജീവനക്കാരിയാണ് തങ്കമ്മ.
Discussion about this post