തിരുവനന്തപുരം: മദ്യ ലഹരിയില്‍ ഡോക്ടര്‍ ഓടിച്ച വാഹനം ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്. തിരുവനന്തപുരത്ത് ആണ് സംഭവം. യൂബര്‍ ഭക്ഷണ വിതരണകാരനായ യുവാവിനാണ് പരിക്കേറ്റത്.
രാത്രി പത്തരയോടെ പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം ആയിരുന്നു അപകടം നടന്നത്. മദ്യ ലഹരിയില്‍ ഡോക്ടര്‍ ഓടിച്ച കാര്‍ അമിത വേഗത്തില്‍ വരികയും ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു. നിര്‍ത്താതെ പോയ കാര്‍ പനവിളയില്‍ വെച്ച് നാട്ടുകാര്‍ തടഞ്ഞു.
അപകടത്തില്‍ പരിക്കേറ്റ യുവാവിനെ ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു. സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ മ്യൂസിയം പേലീസ് കേസെടുത്തു. അപകടം ഉണ്ടാക്കിയ വാഹനവും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Discussion about this post