കൊച്ചി: എറണാകുളം സൗത്ത് ജംഗ്ഷനില്‍ യുവാവിനെ ആക്രമിച്ച് മൊബൈല്‍ ഫോണും, പണവും തട്ടിയെടുക്കാന്‍ ശ്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍. എറണാകുളം സെന്‍ട്രല്‍ പോലീസാണ് മൂവരേയും അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി പനയപ്പിള്ളി പണ്ടാര പറമ്പ് കോളനിയില്‍ യഹിയ, മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് കല്ലറക്കപറമ്പില് ഷഹീര്‍ മുഹമ്മദ്, മട്ടാഞ്ചേരി ഷമീര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം സൗത്ത് ജംഗ്ഷനില്‍ ചിറ്റൂര്‍ റോഡില്‍ ജോലിസംബന്ധമായ നോട്ടീസ് പതിക്കുകയായിരുന്ന കടവന്ത്ര സ്വദേശിയായ യുവാവാണ് പ്രതികളുടെ ആക്രമണത്തിന് ഇരയായത്.
ബഹളം കേട്ട് ഓട്ടോറിക്ഷ തൊഴിലാളികളും മറ്റും വരുന്നത് കണ്ട് പ്രതികള്‍ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പോലീസിന്റെ പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Discussion about this post