കൊച്ചി: ഇടുക്കി ജില്ലയില്‍ ഒക്ടോബര്‍ 28 ന് ഹര്‍ത്താല്‍. യുഡിഎഫ് ഇടുക്കി ജില്ല കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇടതു സര്‍ക്കാര്‍ പുറത്ത് ഇറക്കിയ ഭൂ വിനിയോഗ നിര്‍മ്മാണ നിയന്ത്രണ ഉത്തരവുകള്‍ പിന്‍വലിക്കുക, ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍.
രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യുഡിഎഫ് ജില്ല ചെയര്മാന് എസ്. അശോകന് അറിയിച്ചു.
നേരത്തെ ഈ മാസം 26ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നെങ്കിലും എംജി സര്‍കലാശാലയുടെ പരീക്ഷ കണക്കിലെടുത്തു മാറ്റുകയായിരുന്നു.
Discussion about this post