തിരുവനന്തപുരം: ശബരിമലയിൽ പോവുന്നത് ഏറെയും സിപിഎമ്മുകാരാണെന്ന് വിശദീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആഭ്യന്തരമന്ത്രിയായിരിക്കെ താൻ ശബരിമലയിൽ ചെന്നപ്പോൾ ലാൽസലാം വിളിച്ചാണ് പലരും അഭിവാദ്യം ചെയ്തത്.
അരൂരിലെ സ്ഥാനാർത്ഥി മനു പുളിക്കലിനെതിരെ മുല്ലപ്പള്ളി പറയുന്നത് കള്ളമെന്നും പുന്നപ്ര വയലാർ സമരത്തെ ഒറ്റുകൊടുത്തവരാണ് കോൺഗ്രസെന്നും അദ്ദേഹം അരൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു. ഓരോ മണ്ഡലത്തിലും പലവേഷം കെട്ടിയാടുന്ന പാഷാണം വർക്കിയാണ് ചെന്നിത്തലയെന്നും കോടിയേരി ആക്ഷേപിച്ചു.
എൻഎസ്എസിന്റെ ശരിദൂരം നിലപാടിനെ കുറിച്ചും കോടിയേരി പ്രതികരിച്ചു. എൻഎസ്എസ് പറയുന്ന ശരിദൂരം ആർക്കും അനുകൂലമെന്ന് വ്യാഖ്യാനിക്കാമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. വട്ടിയൂർകാവിൽ കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞത് എൻഎസ്എസിലെ കോൺഗ്രസുകാരനാണ്. ഇടതുപക്ഷക്കാരനായ എൻഎസ്എസുകാരൻ ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം അരൂരിൽ പറഞ്ഞു.
Discussion about this post