തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ജാതി-മത സംഘടനകള്‍ വോട്ട് ചോദിക്കുന്നത് തെരഞ്ഞെടുപ്പ്
ചട്ടങ്ങളുടെ ലംഘനമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഏതെങ്കിലും ഒരു പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്യണമെന്ന് ജാതി-മത സംഘടനകള്‍ക്ക് പറയാന്‍ അവകാശമില്ല. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് ഇത്തരത്തില്‍ വോട്ടു ചോദിച്ചുവെന്ന പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിട്ടില്ലെന്നും ടിക്കാറാം മീണ പറഞ്ഞു. പരാതി കിട്ടിയാല്‍ ഇക്കാര്യം പരിശോധിക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.