കൊച്ചി: കേരള രാഷ്ട്രീയത്തിലെ ജോളിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. കൂടാതെ സയനൈഡ് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും നേതാവ് പറഞ്ഞു. രണ്ടും നശീകരണമാണെന്നും ഗോപാലകൃഷ്ണന്‍ തുറന്നടിച്ചു. ‘സ്വത്ത് സമ്പാദിക്കലും വെട്ടിപ്പിടിക്കലും വെട്ടിക്കൊല്ലലും പണം തട്ടലും ഇല്ലാത്ത മേനിപറച്ചിലും നടത്തി ജനങ്ങളെ വഞ്ചിക്കുകയും അവസാനം സ്വന്തം കൈ കൊണ്ട് കൊന്ന ശേഷം രക്ഷകസ്ഥാനത്ത് വന്ന് വീമ്പ് കാണിക്കുന്ന ജോളിസം.
ഇതാണ് കേരള രാഷ്ട്രീയത്തിലെ ഇടത് -വലത് മുന്നണികള്‍’ ഗോപാലാകൃഷ്ണന്‍ പറയുന്നു. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയചര്‍ച്ച നടക്കാതിരിക്കാനാണ് ഇടതും വലതും ശ്രമിക്കുന്നതെന്നും നേതാവ് ആരോപിക്കുന്നുണ്ട്. പാലാരിവട്ടം പാലവും കിയാലും കിഫ്ബിയും സരിതയും സോളാറും ചര്‍ച്ചയാകുന്നില്ല. അഴിമതി ചര്‍ച്ച ചെയ്താല്‍ രണ്ട് മുന്നണികളും പ്രതിസ്ഥാനത്താണെന്ന് ഗോപാലകൃഷ്ണന്‍ പറയുന്നു.
കൂടത്തായി വിഷയം വെച്ച് രാഷ്ട്രീയ അഴിമതി ചര്‍ച്ച മൂടിവെക്കാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നതെന്നും ഗോപാലകൃഷ്ണന്‍ ആരോപിക്കുന്നു. ഗോപാലകൃഷ്ണന്റെ താരമതമ്യം ഇപ്പോള്‍ വിവാദത്തില്‍ കലാശിച്ചിരിക്കുകയാണ്. നേതാവിനെതിരെ വന്‍ തോതിലുള്ള പ്രതിഷേധങ്ങളും സോഷ്യല്‍മീഡിയയില്‍ നിറയുന്നുണ്ട്.
Discussion about this post