കോഴിക്കോട്: സാമൂഹിക പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പിലിനെതിരെ നിയമനടപടിക്കൊരുങ്ങി കെഎസ്യു മലപ്പുറം മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് ജസ്ല മാടശ്ശേരി. വേശ്യാ എന്ന് വിളിച്ച് അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് ജസ്ല നിയമനടപടിക്കൊരുങ്ങുന്നത്.
താനുള്‍പ്പെടെ പ്രതികരിക്കുന്ന സ്ത്രീകളെയാണ് ഫിറോസ് വേശ്യയെന്നു വിളിച്ച് അപമാനിച്ചിരിക്കുന്നതെന്ന് ജസ്ല പറയുന്നു. കൂടാതെ സ്വയം പ്രഖ്യാപിത നന്മമരത്തിന് യോജിച്ചതല്ല വീഡിയോയിലുള്ള വാക്കുകളെന്നും ജസ്ല കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെയാണ് ഫിറോസ് കുന്നംപറമ്പില്‍ അധിക്ഷേപവുമായി രംഗത്തെത്തിയത്.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലെന്നു പറഞ്ഞ ഫിറോസ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുസ്ലീം ലീഗ് നേതാവുമായ എംസി കമറുദ്ദീനു വേണ്ടി വോട്ട് ചോദിക്കാനെത്തിയതിനെ ജസ്ല വിമര്‍ശിച്ചിരുന്നു. ഇതിനു മറുപടിയെന്നോണമാണ് ഫിറോസ് കുന്നംപറമ്പില്‍ ലൈവിലെത്തിയത്. പേര് എടുത്തുപറയാതെയായിരുന്നു ഫിറോസ് വിമര്‍ശനം തൊടുത്തത്.
Discussion about this post