പാലോട്: പാലോട് എടിഎം കൗണ്ടറില്‍ തീപിടുത്തം. പാലോട് പെരിങ്ങമ്മല റോഡിലെ സേ്റ്റ് ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് തീപിടുത്തമുണ്ടായത്. അതേസമയം മെഷീനില്‍ തീപിടിക്കുന്നതിന് മുന്‍പ് തീയണച്ചതുകൊണ്ട് പണം കത്തിനശിച്ചില്ല. ഇന്നലെ 11 മണിയോടെയാണ് സംഭവം. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനായി ഒരാള്‍ എടിഎം കൗണ്ടറിലേക്ക് കയറിയപ്പോഴാണ് കൗണ്ടറില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. ഇയാള്‍ ഉടനെ തന്നെ ബാങ്കിനെ വിവരമറിയിച്ചു.
എന്നാല്‍ നിമിഷ നേരം കൊണ്ട് എടിഎം കൗണ്ടറില്‍ നിന്ന് കറുത്ത പുക പുറത്തേക്ക് വ്യാപിച്ചു. കൗണ്ടറിന് അനുബന്ധമായി പിന്നിലുള്ള ചെറിയ മുറിയിലെ ഇന്‍വെര്‍ട്ടറും യുപിഎസുമാണ് കത്തിയത്. ഷോര്‍ട് സര്‍ക്ക്യൂട്ട് ആണ് തീ പിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടന്‍ തന്നെ ഫയര്‍ഫോഴ്സെത്തി പുകയണച്ച് ഉപകരണങ്ങളെല്ലാം വേര്‍പ്പെടുത്തി.
പുക പുറത്തേക്ക് പോകാനായി എടിഎം കൗണ്ടറിലെ ഗ്ലാസ് പൊട്ടിക്കുന്നതിനിടെ പരിക്കേറ്റ ഫയര്‍ഫോസ് സംഘത്തിലെ അന്‍ഷാദിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് വാഹനത്തില്‍ പാലോട് ആശുപത്രിയിലെത്തിച്ച അന്‍ഷാദിനെ പിന്നീടാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പുക ഉയരുന്നത് കണ്ടതോടെ മുകളിലത്തെ നിലയിലെ ബാങ്കിന്റെ പ്രവര്‍ത്തനം നിര്‍ത്തി വച്ചു ജീവനക്കാരെ പുറത്തിറക്കി. ഫയര്‍ഫോഴ്സ് സ്റ്റേഷന് ഓഫിസര്‍ ചന്ദ്രബാബു, അസി ഓഫിസര്‍ ഹരിലാല്‍, ഫയര്മാന്മാരായ അന്‍ഷാദ്, ജിജോ, അനില്‍കുമാര്‍, സുനീഷ്കുമാര്‍, അനീഷ്കൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Discussion about this post