ലഖ്നൗ: വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് ചോറും മഞ്ഞള്‍ വെള്ളവും നല്‍കിയതായി പരാതി. ഉത്തര്‍പ്രദേശില്‍ സീതാപൂര്‍ ജില്ലയിലെ ബിച്ച്പരിയ യുപി സ്കൂളിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു.
വീഡിയോ വൈറലായതോടെ പ്രതിഷേധം ശക്തമായി. അധികൃതര്‍ സ്കൂളിലേക്ക് സന്ദര്‍ശനം നടത്തി കാര്യങ്ങള്‍ അന്വേഷിച്ചു. എന്നാല്‍ വീഡിയോയില്‍ കണ്ടതല്ല സത്യമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് സോയാ കറി നല്‍കിയിരുന്നതായും സോയ കഴിച്ചശേഷമുള്ള ദൃശ്യമാണിതെന്നും അധികൃതര്‍ പ്രതികരിച്ചു.
ഇതിനുമുമ്പും ഉത്തര്‍പ്രദേശില്‍ സമാന സംഭവമുണ്ടായിരുന്നു. മിസര്സാപൂരില് ഉച്ചഭക്ഷണതിന് വിദ്യാര്‍ത്ഥികള്‍ക്ക് ഉപ്പും റൊട്ടിയും മാത്രം നല്‍കിയത് നേരത്തെ വിവാദമായിരുന്നു. സംഭവത്തില്‍ വന്‍പ്രതിഷേധമാണ് ഉയര്‍ന്നത്.
Turmeric water being served to School Children in MidDay meal in Sitapur , U.P surfaced.
Waiting for U.P govt to arrest the Journalist who captured the video and made it Viral. @Nehr_who https://t.co/BO6yCqtf0j pic.twitter.com/UPKwe4JSS4
— Common Man (@ABCNLimited1234) October 13, 2019
Discussion about this post