കൊച്ചി: വാഹനാപകടങ്ങളുടെ കാരണവും ഉത്തരവാദികളായവരെയും കണ്ടെത്താന്‍ പൊതു ഗതാഗതവാഹനങ്ങളില്‍ ഡാഷ് ക്യാമറ സ്ഥാപിക്കേണ്ട കാലം അതിക്രമിച്ചെന്ന് ഹൈക്കോടതി. വാഹനപകടത്തില്‍ സ്ത്രീ മരിച്ച കേസില്‍ ബസ് ഡ്രൈവര്‍ നല്കിയ ജാമ്യാപേക്ഷയിലായിരുന്നു കോടതി പരാമര്‍ശം.
കോഴിക്കോട് പേരാമ്പ്രയില്‍ ബസിടിച്ച് സ്ത്രീ മരിച്ച കേസില്‍ അറസ്റ്റിലായ ബസ് ഡ്രൈവര്‍ സുനീഷ് നല്കിയ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതി ഇക്കാര്യം പരാമര്‍ശിച്ചത്. ഈ കേസില്‍ ഹര്ജിക്കാരന് കോടതി ജാമ്യം അനുവദിച്ചു.
ഡാഷ് ക്യാമറകള്‍ക്ക് 5000 രൂപയില്‍ത്താഴെയാണ് വില. ഇവയില്‍ ആഴ്ചകളോളം ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യാനാകും. അപകടം നടന്നാല്‍ അതിന്റെ യഥാര്‍ഥകാരണവും കുറ്റവാളിയെയും കണ്ടെത്താന്‍ ഇതുവഴി കഴിയും. ഡാഷ് ക്യാമറ ഉപയോഗിക്കുന്നത് സംബന്ധിച്ച് സത്യാവാങ്മൂലം നല്കാന് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. ഡാഷ് ക്യാമറ സ്ഥാപിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഗതാഗതകമ്മിഷണര്ക്കും ഡിജിപിക്കും വേണ്ടി ഹാജരായ സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചു.
Discussion about this post