തിരുവനന്തപുരം: പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ അപ്രധാനമായ പാര്‍ലമെന്ററികാര്യ വകുപ്പിലേക്ക് മാറ്റി. സാലറിചലഞ്ചില്‍ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചയാളാണ് സിന്‍ഹ. ഇദ്ദേഹത്തിന് നേരത്തെ ചുമതലയുണ്ടായിരുന്നു തുറമുഖം, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാരം എന്നീ വകുപ്പുകളും മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് വീതിച്ചു നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
സെക്രട്ടേറിയറ്റില്‍ തസ്തിക വെട്ടിക്കുറയ്ക്കല്‍, പഞ്ചിങ് തുടങ്ങിയ വിഷയങ്ങളില്‍ ജീവനക്കാരോട് ഇടഞ്ഞ സിന്‍ഹക്കെതിരെ മുഖ്യമന്ത്രിയുടെ മുന്നിലും പരാതി എത്തിയിരുന്നു. ഒരുവര്‍ഷത്തേക്ക് മേളകള്‍ ഒഴിവാക്കല്‍ തുടങ്ങി അടുത്തിടെ പൊതുഭരണവകുപ്പ് പുറത്തിറക്കിയ ചില ഉത്തരവുകളും വിവാദമായായിരുന്നു. സാലറി ചലഞ്ചില്‍ ഗ്രോസ് സാലറി നല്‍കാനാകില്ലെന്നും നെറ്റ് സാലറി നല്‍കാമെന്നുമുള്ള നിര്‍ദ്ദേശം ബിശ്വനാഥ് സിന്‍ഹ മുന്നോട്ടു വച്ചിരുന്നു.