എടത്വാ: കുര്‍ബാനയ്ക്കിടെ ശക്തമായ മിന്നല്‍ ഉണ്ടായതിനെ തുടര്‍ന്ന് അള്‍ത്താര ശുശ്രൂഷകനടക്കം മൂന്നു പേര്‍ക്ക് പരിക്ക്. കഴിഞ്ഞ ദിവസം വൈകീട്ട് സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നടന്ന കുര്‍ബാന ചടങ്ങുകള്‍ക്കിടെയാണ് അപകടം സംഭവിച്ചത്.
കുര്‍ബാനയ്ക്കിടെ ശക്തമായ മിന്നലുണ്ടായതിനെ തുടര്‍ന്ന് മൈക്കിലൂടെ വൈദ്യുതി പ്രവഹിച്ചതാണ് അപകട കാരണം. കുര്‍ബാന ശുശ്രൂഷിയായിരുന്ന ചക്കാലയില്‍ മാര്ട്ടിന്, ഗായകരായ സുനിത മോനിച്ചന്, സന്തോഷ് എന്നിവര്‍ക്കാണ് മിന്നലില്‍ പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം ശക്തമായ മിന്നലില്‍ പള്ളിയുടെ മേല്‍ക്കൂരകളും ഓടുകളുമൊക്കെ താഴേക്ക് പതിച്ചു. ഇതിനു പുറമെ ഇവിടെയുള്ള കമ്പ്യൂട്ടറുകള്‍, ജനറേറ്ററുകള്‍ തുടങ്ങി ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
Discussion about this post