പയ്യന്നൂർ: ലോട്ടറി ടിക്കറ്റ് നമ്പർ തിരുത്തി ‘സമ്മാനമടിക്കുന്ന’ വിരുതനെ ഒടുവിൽ നാട്ടുകാർ പിടികൂടി. ലോട്ടറി ടിക്കറ്റ് തിരുത്തി സ്ഥിരമായി സമ്മാനത്തുക തട്ടിയെടുത്ത് കൊണ്ടിരുന്ന യുവാവാണ് പയ്യന്നൂരിൽ പിടിയിലായത്.
ഇരിക്കൂർ പെരുവളത്ത് പറമ്പിൽ സ്വദേശി റാഷിദിനെയാണ് നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചത്. 1000 രൂപയും 500 രൂപയും സമ്മാനാർഹമായ നമ്പറുകൾ നോക്കി ലോട്ടറി തിരുത്തി ചില്ലറ വിൽപ്പനക്കാർക്ക് നൽകി തട്ടിപ്പ് നടത്തുന്നതാണ് ഇയാളുടെ പതിവെന്ന് പോലീസ് പറയുന്നു.
സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് വിവിധ സ്റ്റേഷനുകളിൽ യുവാവിനെതിരെ കേസ് നിലവിലുണ്ട്. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Discussion about this post