കൊച്ചി: മരട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള സമിതി യോഗം ഇന്ന്. ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയാണ് ഇന്ന് വീണ്ടും ചേരുന്നത്. ഉടമസ്ഥാവകാശ രേഖ ഹാജരാക്കാത്ത ഫ്‌ളാറ്റ് ഉടമകള്‍ക്ക് രേഖകള്‍ ഹാജരാക്കാന്‍ സമിതി ഒരാഴ്ചത്തെ സമയമാണ് അനുവദിച്ച് നല്‍കിയിരിക്കുന്നത്.
സ്ഥലത്തിനും കെട്ടിടത്തിനുമായി ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്ക് നല്‍കിയ യഥാര്‍ത്ഥ തുക ഉള്‍ക്കൊള്ളിക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാനും സമിതിയുടെ നിര്‍ദേശമുണ്ട്. നഗരസഭ പ്രമാണങ്ങള്‍ പരിശോധിച്ചു ഇടക്കാല റിപ്പോര്‍ട്ട് സമിതിക്ക് കൈമാറും. ഒക്ടോബര്‍ 10നാണ് മുന്‍ ചീഫ് സെക്രട്ടറി ജോസ് സിറിയക്, തിരുവനന്തപുരം കെഎസ്ആര്‍എയിലെ എന്‍ജിനീയര്‍ ആര്‍ മുരുകേശന്‍ എന്നിവരടങ്ങിയ ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായുള്ള കമ്മിറ്റിയുടെ ആദ്യ യോഗം കൊച്ചിയില്‍ ചേര്‍ന്നത്.
മരട് നഗരസഭ സര്‍ക്കാരിന് സമര്‍പ്പിച്ച ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കാന്‍ യോഗ്യത ഉള്ളവരുടെ പട്ടിക സമിതി പരിശോധിച്ചിരുന്നു. ഇതുപ്രകാരം ഇതുവരെ 241 പേരാണ് മുഴുവന്‍ രേഖകളും കൈമാറിയിട്ടുള്ളത്.