തിരുവനന്തപുരം: പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളെ ഉയര്‍ത്തുവാന്‍ വിവിധ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍. സ്വയം തൊഴില്‍ വായ്പയ്ക്ക് പുറമെ, എല്‍എല്‍ബി പഠിച്ചിറങ്ങിയവര്‍ക്ക് മൂന്ന് വര്‍ഷത്തേയ്ക്ക് സാമ്പത്തിക സഹായവും നല്‍കിയിരുന്നു. ഇതിനു പുറമെയാണ് ഐടിഐ പാസായവര്‍ക്കും സര്‍ക്കാര്‍ ആനുകൂല്യം നല്‍കുന്നത്.
ഡിപ്ലോമയും എന്‍ജിനീയറിങും കഴിഞ്ഞവര്‍ക്കാണ് പ്രധാനമായും ആനുകൂല്യം നല്‍കുന്നത്. ഐടിഐക്കാര്‍ക്ക് മാസം 2000 രൂപയും ഡിപ്ലോമക്കാര്‍ക്ക് 2500 രൂപയും എന്‍ജിനീയറിങുകാര്‍ക്ക് 3000 രൂപയുമാണ് നല്‍കുന്നത്. ഒപ്പം കംപ്യൂട്ടര്‍ കോഴ്‌സ് പഠിച്ച് ഇറങ്ങിയവര്‍ക്ക് മാസം 5000 രൂപയും നല്‍കും. പട്ടിക ജാതി വകുപ്പിന്റെ കീഴില്‍ ഐടിഐ പാസായവര്‍ക്ക് ഉപയോഗ സാധനങ്ങള്‍ വാങ്ങിക്കുവാനുള്ള തുകയും സര്‍ക്കാര്‍ നല്‍കും.