വത്തിക്കാന്‍: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ഭാരത സഭയുടെ പ്രാര്‍ഥനകളും പ്രതീക്ഷകളും സഫലമാക്കിയാണ് തൃശ്ശൂര്‍ കുഴിക്കാട്ടുശ്ശേരിയിലെ അമ്മ പുണ്യപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചത്.
ഭാരത കത്തോലിക്കാ സഭയിലെ വൈദികരും സന്യസ്ഥരും വിശ്വാസികളും ,ചിറമ്മല്‍ മങ്കിടിയാന്‍ കുടുംബാംഗങ്ങളും അടക്കം നിരവധി പേരുടെ സാന്നിധ്യത്തിലാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ വിശുദ്ധ പ്രഖ്യാപനം നടന്നത്.
മദര്‍ മറിയം ത്രേസ്യയ്‌ക്കൊപ്പം ബ്രിട്ടനില്‍ നിന്നുള്ള കര്‍ദിനാള്‍ ജോണ്‍ ഹെന്റി ന്യുമാന്‍, ഇറ്റാലിയന്‍ സന്ന്യാസസഭാംഗം ജുസെപ്പീന വന്നീനി , ബ്രസീലിയന്‍ സന്ന്യാസസഭാംഗം ദുള്‍ചെ ലോപസ് പോന്തെസ് , സ്വിറ്റ്‌സര്‍ലന്‍ഡിലെ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ മൂന്നാം സഭാംഗം മാര്‍ഗരീത്ത ബെയ് എന്നിവരും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.
Discussion about this post