തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കാവല്ലൂര്‍ മധു കുഴഞ്ഞ് വീണു മരിച്ചു. 63 വയസായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് നേതാവ് കുഴഞ്ഞ് വീണ് മരിച്ചത്. എഐസിസി അംഗവും തിരുവനന്തപുരം ഡിസിസി ഭാരവാഹിയുമാണ്.
2006-ല്‍ കിളിമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മത്സരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശാസ്തമംഗലം ശ്രീരാമകൃഷ്ണമിഷന് ആശുപത്രിയിലാണ് മരണം സംഭവിച്ചത്.
Discussion about this post