കൊല്ലം: പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനം ചെയ്യുന്ന ശുചിത്വ സാഗരം പദ്ധതി കൊല്ലം നീണ്ടകരയില്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷം പിന്നിടുന്നു. കടലിന്റെ ആഴങ്ങളില്‍ കൂടികിടക്കുന്ന പ്ലാസ്റ്റിക് പുറത്തെത്തിക്കുന്ന പദ്ധതിയാണ് ഇവ. പദ്ധതിയിലൂടെ ഇതുവരെ കടലില്‍ നിന്നും അന്‍പതിനായിരം കിലോപ്ലാസ്റ്റിക് മാലിന്യങ്ങളാണ് പുറത്തെത്തിച്ചത്.
ട്രോളിങ്ങ് നിരോധനത്തിന് ശേഷം മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയെത്തിയ ബോട്ടുകളിലെ വലനിറയെ കരയില്‍ നിന്നും തള്ളിയ പ്ലാസ്റ്റിക് മാലിന്യങ്ങളായിരുന്നു. ഇത് കടലിലെ ആവാസ വ്യവസ്ഥക്ക് ഭീഷണിയാകുമെന്ന് തിരച്ചറിഞ്ഞതോടെയാണ് തുറമുഖ വകുപ്പും ബോട്ട് ഓണേഴ്സ് അസോസിയേഷനും ഉള്‍പ്പടെ വിവിധ സംഘടനകള്‍ കൈകോര്‍ത്തത്.
കടലിനെ പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ കേരളത്തില്‍ ആദ്യമായി ശുചിത്വ സാഗരം എന്ന പദ്ധതിക്ക് രൂപം നല്കി. രണ്ട് വര്‍ഷത്തിനിടയ്ക്ക് മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ നിന്നും ശേഖരിച്ചത് 55,000 കിലോഗ്രാം പ്ലാറ്റിക് മാലിന്യം. ഇത് കരയിലെത്തിച്ച് കഴുകി വൃത്തിയാക്കി പൊടിച്ച് റോഡ് നിര്‍മ്മാണത്തിന് നല്‍കിയും തുടങ്ങി. നീണ്ടകര തുറമുഖത്തിന് സമീപത്താണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്.
Discussion about this post