തിരുവനന്തപുരം: ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളും മൂല്യങ്ങളും വലിയ ആക്രമണങ്ങള്‍ നേരിടുന്ന ഈ കാലത്ത് അകത്തേത്തറ ശബരി ആശ്രമത്തില്‍ ഗാന്ധി സ്മരണ സജീവമായി നിലനിര്‍ത്താന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാംസ്‌കാരിക വകുപ്പ് തീരുമാനിച്ചിരിക്കുകയാണെന്ന് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഹോസ്റ്റല്‍ മന്ദിരം, കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ് മുറി, വിശ്രമ മുറികള്‍ എന്നിവയാണ് ശബരി ആശ്രമത്തില്‍ ഒരുങ്ങുന്ന പുതിയ സൗകര്യങ്ങള്‍. പാലക്കാട് അകത്തേത്തറയിലെ ശബരി ആശ്രമ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും ആദ്യ പടിയായി 266 ലക്ഷം രൂപ അനുവദിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. പുനരുദ്ധാരണ, വികസന പ്രവൃത്തിയുടെ ഉദ്ഘാടനം 2019 ഒക്ടോബര്‍ 21ന് രാവിലെ 10.30 ന് ശബരി ആശ്രമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നും മന്ത്രി കുറിച്ചു.
ആശ്രമം അന്തേവാസികളായ ആണ്‍കുട്ടികള്‍ക്കായുളള ഒരു ഹോസ്റ്റല്‍ മന്ദിരം, ഒരു കോണ്‍ഫറന്‍സ്/പ്രാര്‍ത്ഥനാ ഹാള്‍, ഓഫീസ് മുറി, 2 വിശ്രമ മുറികള്‍, ഒരു ഗ്രന്ഥശാല തുടങ്ങിയവയാണ് ഇവിടെ ഒരുങ്ങുന്നത്. ഒക്ടോബര്‍ 21ന് രാവിലെ 10.30 ന് പാലക്കാട് ശബരി ആശ്രമത്തില്‍ നടക്കുന്ന പരിപാടിയില്‍ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി മന്ത്രി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളും മൂല്യങ്ങളും വലിയ ആക്രമണങ്ങള്‍ നേരിടുന്ന ഈ കാലത്ത് അകത്തേത്തറ ശബരി ആശ്രമത്തില്‍ ഗാന്ധി സ്മരണ സജീവമായി നിലനിര്‍ത്താന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാംസ്‌കാരിക വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. ആശ്രമത്തിന്റെ പുനരുദ്ധാരണവും വികസനവുമാണ് ഉദ്ദേശിക്കുന്നത്. സ്വാതന്ത്ര്യ സമരസേനാനിയും നവോത്ഥാന നായകനുമായ ശ്രീ. ടി ആര്‍ കൃഷ്ണസ്വാമി അയ്യര്‍ സ്ഥാപിച്ച ശബരി ആശ്രമം ഗാന്ധിജി മൂന്ന് തവണ സന്ദര്‍ശിക്കുകയും താമസിക്കുകയും ചെയ്ത സ്ഥലമാണ്.
പാലക്കാട് അകത്തേത്തറയിലെ ശബരി ആശ്രമ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും ആദ്യ പടിയായി 266 ലക്ഷം രൂപ അനുവദിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ആശ്രമം അന്തേവാസികളായ ആണ്‍കുട്ടികള്‍ക്കായുളള ഒരു ഹോസ്റ്റല്‍ മന്ദിരം, ഒരു കോണ്‍ഫറന്‍സ്/പ്രാര്‍ത്ഥനാ ഹാള്‍, ഓഫീസ് മുറി, 2 വിശ്രമ മുറികള്‍, ഒരു ഗ്രന്ഥശാല തുടങ്ങിയ സൗകര്യങ്ങളാണ് പുതിയതായി നിര്‍മ്മിക്കുന്നത്.
പുനരുദ്ധാരണ, വികസന പ്രവൃത്തിയുടെ ഉദ്ഘാടനം 2019 ഒക്ടോബര്‍ 21ന് രാവിലെ 10.30 ന് ശബരി ആശ്രമത്തില്‍ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വഹിക്കും. പരിപാടി വന്‍ വിജയമാക്കാന്‍ സ്വാഗത സംഘം രൂപീകരിച്ചു. ജില്ലാ പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന രൂപീകരണ യോഗത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ചെയര്‍പേഴ്‌സണും സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ശ്രീ. ടി. ആര്‍. സദാശിവന്‍ നായര്‍ കണ്‍വീനറുമായുള്ള വിപുലമായ സ്വാഗതസംഘവും വിവിധ സബ് കമ്മിറ്റികളുമാണ് രൂപീകരിച്ചത്. ഒക്ടോബര്‍ 21ന് രാവിലെ 10.30 ന് പാലക്കാട് ശബരി ആശ്രമത്തില്‍ നടക്കുന്ന പരിപാടിയില്‍ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാ കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Discussion about this post