കോഴിക്കോട്; കോഴിക്കോട് ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. ഓട്ടോ ഡ്രൈവര്‍ കെകെ ഷാജിക്കാണ് വെട്ടേറ്റത്. ഷാജിയുടെ ഓട്ടോയില്‍ കയറിയ യാത്രികന് വഴിയില്‍ വെച്ച് ഇയാളെ വെട്ടുകയായികരുന്നു. തലക്കുളത്തൂര്‍ സ്വദേശിയാണ് ഷാജി.
കോഴിക്കോട് പറമ്പില്‍ ബസാറില്വച്ചാണ് സംഭവം. വണ്ടിയില്‍ കയറിയ യാത്രികന് വണ്ടി എടുത്ത് കുറച്ച് കഴിഞ്ഞപ്പോള്‍ വഴിയില്‍ വെച്ച് ഷാജുവിനെ വെട്ടുകയായിരുന്നു. ആക്രമണത്തില്‍ ഷാജുവിന്റെ തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. വെട്ടേറ്റ ഷാജുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതേ സ്ഥലത്ത് കഴിഞ്ഞ ദിവസവും ബിജെപി-എസ്ഡിപിഐ സംഘര്‍ഷം ഉണ്ടായിരുന്നു. എന്നാല്‍
ഷാജുവിനെ ആക്രമിച്ചത് ആരെന്ന് വ്യക്തമല്ല.
Discussion about this post