ഉറങ്ങികിടന്നവരുടെ ദേഹത്തുനിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചു

ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

പാലക്കാട്: ഉറങ്ങിക്കിടക്കുന്നവരുടെ ദേഹത്ത് നിന്നും ആഭരണങ്ങള്‍ മോഷ്ടിച്ചു. പാലക്കാട് കൊപ്പം പ്രഭാപുരത്താണ് വീട് കുത്തി തുറന്ന് വിദഗ്ദ മോഷണം നടത്തിയത്. കൊപ്പം പ്രഭാപുരം പൂവ്വാംചോല ശിവശങ്കരന്റെ വീട്ടില്‍ നിന്നുമാണ് ആഭരണങ്ങള്‍ കവര്‍ന്നത്. വീട്ടില്‍ കിടന്നുറങ്ങിയവരുടെ ദേഹത്തുണ്ടായിരുന്ന രണ്ടര പവനോളം ആഭരണങ്ങള്‍ നഷ്ടപ്പെട്ടു.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വീട്ടിന്റെ പുറകുവശത്തെ വാതില്‍ അടര്‍ത്തിയാണ് മോഷ്ടാവ് അകത്ത് കടന്നതെന്നാണ് വിവരം. മുറിയില്‍ ഉറങ്ങി കിടക്കുകയായിരുന്ന ശിവശങ്കരന്റെ ഭാര്യ ലളിതയുടെയും മകളുടെയും ദേഹത്തെ ആഭരണങ്ങളാണ് കവര്‍ന്നത്. ഇരുവരും ഒരു മുറിയിലാണ് കിടന്നിരുന്നത്. രാവിലെയാണ് മോഷണ വിവരം അറിഞ്ഞതെന്ന് വീട്ടുകാര്‍ പറയുന്നു.

മാലയും, കൈചെയിന്‍ എന്നിവയാണ് മോഷ്ടാവ് വിദഗ്ദമായി മോഷ്ട്ടിച്ചത്. ആഭരണം കട്ട് ചെയ്താണ് കൈക്കലാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കൊപ്പം പോലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദരും, ഡോഗ് സ്‌ക്വാഡും വീടുകളില്‍ പരിശോധന നടത്തി.

Exit mobile version