തിരുവനന്തപുരം: സാക്സോഫോണ്‍ വിദഗ്ദനായ കദ്രി ഗോപാല്‍നാഥിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. സാക്‌സഫോണ്‍ എന്ന സംഗീത വാദ്യത്തിന്റെ പര്യായമായി മാറിയ ശ്രീ കദ്രി ഗോപാല്‍നാഥിന്റെ നിര്യാണത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് മന്ത്രി കുറിച്ചു.
പാശ്ചാത്യ സംഗീതോപകരണമായി അറിയപ്പെടുന്ന സാക്‌സഫോണിനെ കര്‍ണാടക സംഗീതത്തിന് അനുയോജ്യമാക്കി മാറ്റിയെടുത്തതില്‍ ശ്രീ. കദ്രി ഗോപാല്‍നാഥിന്റെ ജീവിതസമര്‍പ്പണമാണുള്ളതെന്ന് മന്ത്രി പറയുന്നു. സംഗീതലോകത്തിനും നമ്മുടെ സാംസ്‌കാരിക ലോകത്തിനും അദ്ദേഹത്തിന്റെ വേര്‍പാട് വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നതെന്നും മന്ത്രി പറയുന്നു. കുടുംബാംഗങ്ങളുടെയും സംഗീതപ്രേമികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
സാക്‌സഫോണ്‍ എന്ന സംഗീത വാദ്യത്തിന്റെ പര്യായമായി മാറിയ ശ്രീ കദ്രി ഗോപാല്‍നാഥിന്റെ നിര്യാണത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. പാശ്ചാത്യ സംഗീതോപകരണമായി അറിയപ്പെടുന്ന സാക്‌സഫോണിനെ കര്‍ണാടക സംഗീതത്തിന് അനുയോജ്യമാക്കി മാറ്റിയെടുത്തതില്‍ ശ്രീ. കദ്രി
ഗോപാല്‍നാഥിന്റെ ജീവിതസമര്‍പ്പണമാണുള്ളത്.
രാഗാധിഷ്ഠിതമായ ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തില്‍ പാശ്ചാത്യ സംഗീതോപകരണത്തിന് സാധ്യതയുണ്ടെന്ന് തന്റെ സംഗീതജ്ഞാനം കൊണ്ട് തെളിയിച്ച കലാകാരനാണ് അദ്ദേഹം. സംഗീതലോകത്തിനും നമ്മുടെ സാംസ്‌കാരിക ലോകത്തിനും അദ്ദേഹത്തിന്റെ വേര്‍പാട് വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. കുടുംബാംഗങ്ങളുടെയും സംഗീതപ്രേമികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.