കോഴിക്കോട്: കൂടത്തായിലെ കൊലപാതകങ്ങള്‍ നടന്ന പൊന്നാമറ്റം വീട് ഡിജിപി ലോക്നാഥ് ബെഹ്റ സന്ദര്‍ശിച്ചു. അന്വേഷണ സംഘത്തിനൊപ്പമാണ് അദ്ദേഹം പൊന്നാമറ്റത്തെ വീട്ടില്‍ എത്തിയത്. വീട് വിശദമായി പരിശോധിക്കാനും മൃതദേഹങ്ങള്‍ കിടന്നു എന്ന് പറയുന്ന മുറികളും അദ്ദേഹം കണ്ടു.
അന്വേഷണ പുരോഗതി വിലയിരുത്താനും കൂടിയാണ് അദ്ദേഹം പൊന്നാമറ്റം വീട് സന്ദര്‍ശിച്ചത്. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരുമായി അദ്ദേഹം വിശദമായി സംസാരിക്കുകയും ചെയ്തു.
അതേസമയം, കൂടത്തായി കൂട്ടമരണത്തില്‍ ആറു കേസുകള്‍ ആറു സംഘങ്ങളായാണ് ഇനി അന്വേഷിക്കുക. അന്വേഷണം കൂടുതല്‍ സൂക്ഷ്മമായി നടത്തുന്നതിനു വേണ്ടിയാണ് ഈ തീരുമാനം. കോടഞ്ചേരി പോലീസ് സ്റ്റേഷനിലാണ് അഞ്ച് കേസുകളും രജിസ്റ്റര്‍ ചെയ്തത്.