വട്ടിയൂര്‍ക്കാവ്: വീണ്ടും വിവാദത്തിന് തിരികൊളുത്തി നടന്‍ സുരേഷ് ഗോപി. വട്ടിയൂര്‍ക്കാവില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ് സുരേഷിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു താരത്തിന്റെ വിവാദ പരാമര്‍ശം. രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങള്‍ പശുവിന്റെ പേരില്‍ അല്ലെന്നും പെണ്ണ് കേസിന്റെ പേരിലാണെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
‘ഉത്തരേന്ത്യയില്‍ വ്യാപകമായി ദളിതരെ കൊലപ്പെടുത്തുന്നുവെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം വ്യാജമാണ്. സത്യത്തില്‍ പശുവിന്റെ പേരില്‍ കൊല ചെയ്യപ്പെടുന്നുവെന്നു പറയുന്നതു ശുദ്ധ അസംബന്ധമാണ്. കൊലകള്‍ എല്ലാം നടക്കുന്നതു പെണ്ണുകേസിന്റെ പേരിലാണ്.’ സുരേഷ് ഗോപി പറയുന്നു.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു കത്തെഴുതിയതിന്റെ പേരില്‍ ആദ്യഘട്ടത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സംഭവത്തിലും താരം അഭിപ്രായപ്രകടനം നടത്തി. ബിഹാറില്‍ ചിലര്‍ക്കെതിരെ കേസെടുത്തതില്‍ കേരളത്തിലുള്ളവര്‍ക്ക് അകാരണമായ പ്രശ്നങ്ങളാണെന്നാണ് താരം പറഞ്ഞത്.
Discussion about this post